മതിയെനിക്കേശുവിൻ കൃപമതിയാം

മതിയെനിക്കേശുവിൻ കൃപമതിയാം

വേദനയിൽ ബലഹീനതയിൽ

 

ആശ്രയിക്കും ഞാനേശുവിനെ

അനുദിന ജീവിതഭാരങ്ങളിൽ

അനുഭവിക്കുന്നു വൻകൃപകൾ

അനവധിയായ് ധരയിൽ

 

എനിക്കവൻ മതിയായവനാം

ഒരിക്കലും കൈവെടിയാത്തവനാം

മരിക്കുംവരെ മരുവിടത്തിൽ

ജീവിക്കും ഞാനവനായ്

 

ആരിലുമധികം അറിഞ്ഞുവെന്റെ

ആധികളാകെ ചുമന്നിടുവാൻ

അരികിലുണ്ടെൻ അരുമനാഥൻ

ആരോമൽ സ്നേഹിതനായ്

 

ഇന്നെനിക്കുള്ള ശോധനകൾ

വന്നിടുന്നോരോ വിഷമതകൾ

അവനെനിക്കു തരുന്ന നല്ല

അനുഗ്രഹമാണതെല്ലാം.