മരിസുതനാം മനുവേലാ!

മരിസുതനാം മനുവേലാ!

മഹിയിലെനിക്കനുകൂലാ!

 

മരണദിനം വരെ മാമക സഖി നീ

ശരണമിനിയും നിൻപാദം

തരണമെനിക്കതുമോദം

 

മരുഭൂവാസമേ ജീവിതമോർക്കിൽ

തിരുമുഖകാന്തിയൊന്നല്ലാ-

തൊരുസുഖമിന്നെനിക്കില്ല

 

കരുമനകൾ തരും കണ്ണുനീർ കണങ്ങൾ

കരുണയെഴും തവ കരങ്ങൾ

കരുതുകിൽ തൂമുത്തു ഗണങ്ങൾ

 

ആകുലസിന്ധുവിൽ താഴുകിലന്നു

സ്വീകരിക്കന്തികേ വന്നു

ശ്രീകരമാം കരം തന്നു.