മനുവേലേ, മന്നിതിലെ

മനുവേലേ, മന്നിതിലെ

മാലകലെ മാറുകില്ലേ

മന്നവരിൽ മന്നവനായ്

മന്നിടം നീ വാഴുകില്ലേ

 

നിന്നുദയ പൊൻപുലരി

എന്നിനിയും കാണുമീ ഞാൻ

അന്നുതീരും ഖിന്നതകൾ

 

പാപമെഴും പാരിടത്തെ

പാവനമാം പാർപ്പിടമായ്

ഭാസുരമായ് മാറ്റി ഭവാൻ

ഭാഗധേയ ഭാവിതരും

പാടവമായ് പാടുമന്നാൾ

 

നിൻജനത്തിന്നിംഗിതങ്ങൾ

ക്കിന്നിഹത്തിൽ സ്ഥാനമില്ല

നിൻഹിതത്തിൽ തന്നെയെത്തി-

യീ ധരിത്രി കാണുമെല്ലാം

ആയതിനായ് കാത്തിടുന്നേൻ

 

നല്ലതല്ലാതൊന്നുമില്ല വല്ലഭൻ

നിൻ വാഴ്ച തന്നിൽ

ഹല്ലേലുയ്യ, ഹല്ലേലുയ്യാ,

ഹല്ലേലുയ്യ ചൊല്ലുമന്നാൾ

ചൊല്ലുമന്നാൾ ഹല്ലേലുയ്യാ.