മണ്മയമാമീയുലകിൽ

മണ്മയമാമീയുലകിൽ കാണ്മതു മായ

വൻമഹിമ ധനം സുഖങ്ങൾ സകലവും മായ

 

മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ

ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ

 

ധാന്യധനലാഭം കീർത്തി ഹാ! നഷ്ടമാകും

മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിപ്പോകും

 

ഏഴുപത്തോ ഏറെയായാൽ എൺപതോ മാത്രം

നീളുമായുസ്സതും നിനച്ചാൽ കഷ്ടത മാത്രം

 

ലോകമരുഭൂവിൽ മർത്യനാശ്രയം തേടി

ശോകക്കൊടും വെയിലിലയ്യോ വീഴുന്നു വാടി

 

ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം

കേവലമിപ്പാരിടമോ വെറും പരദേശം.