മനമേ വാഴ്ത്തുക! നാഥനെ

മനമേ വാഴ്ത്തുക! നാഥനെ

തന്നുപകാരമോർത്തു നീ

അനുദിനം ഭക്തി നിറഞ്ഞകമേ!

ആത്മനാഥനെ വണങ്ങി

 

നിന്നഘങ്ങൾ ക്ഷമിച്ചിടുന്നു

നിൻവിനകൾ അകറ്റിടുന്നു

നന്മയും കരുണയും നിരന്തരം താൻ

നിരവധിയായ് നിന്നിൽ പകർന്നിടുന്നു

 

മനം കലങ്ങി തളർന്നിടുമ്പോൾ

മനസ്സലിയും ദൈവമവൻ

അരികിൽ വരും നിനക്കഭയം തരും

അളവില്ലാകൃപകൾ അവനരുളും

 

തിരുവദനം ദർശിക്കുകിൽ

ഒരുകുറവും വരികയില്ല

മരണം വരും വരെ കരുണയെഴും

കരതലത്തിൽ നിന്നെ കരുതിടും താൻ

 

നല്ലവനാം ദൈവമെന്ന്

എല്ലാനാളും രുചിച്ചറിവിൻ

വല്ലഭനെ സ്തുതി ചെയ്തിടുവിൻ

ഹല്ലേലുയ്യ സ്തോത്രം പാടിടുവിൻ.