മനമേ ലേശവും കലങ്ങേണ്ട

മനമേ ലേശവും കലങ്ങേണ്ട

മനുവേൽ സകലവുമറിയുന്നു

മന്നിൽ വന്നു പ്രാണനെ തന്നോൻ

കരുതിക്കൊള്ളും നിൻവഴികൾ

 

കടലല കണ്ടുഭ്രമിക്കേണ്ട

കാറ്റാലുള്ളം പതറേണ്ട

കടലിൻമീതെ നടന്നവൻ നിന്നെ

കരുതിക്കൊള്ളും കണ്മണിപോൽ

 

മരുവിൽ പൊള്ളും ചുടുവെയിലിൽ

വരളും നാവിനു നീരേകാൻ

മാറയെ മധുരമായ് മാറ്റിയ നാഥൻ

മതി നിൻ സഖിയായീ മരുവിൽ

 

അരിനിര മുന്നിൽ നിരന്നാലും

അഭയം തന്നവനിനിമേലും

അല്ലും പകലും തുമ്പമകറ്റി

അമ്പോടു പോറ്റിടുമത്ഭുതമായ്

 

യോർദ്ദാൻ തുല്യം ശോധനയും

തീർന്നങ്ങക്കരെയെത്തുമ്പോൾ

പ്രതിഫലം കണ്ടുൾ നിർവൃതികൊള്ളും

പ്രിയനെ കണ്ടുൾപളകം കൊള്ളും.