മംഗളമേകണേ സദാ

മംഗളമേകണേ സദാ

മംഗളമേകണേ പരാ

ദമ്പതികളാമിവർക്കു

മാമംഗളമേകണേ

 

ആദംഹവ്വയാകുമോരാദിമ

പിതാക്കളെ

ഏദനിൽ പുരാ വന്നു

വാഴ്ത്തിയ ദൈവമേയിപ്പോൾ

 

ക്രിസ്തുമണവാളനും

സത്യമണവാട്ടിയും

തമ്മിലെന്നപോൽ

യോജിച്ചെന്നും വാഴുവാൻ പരാ!

 

യിസ്രായേലിൻ വീടിനെ

വിസ്തൃതമായ് കെട്ടിയ

റാഹേൽപോലെയും

ലേയപോലെയും വധു വരാൻ

 

എഫ്റാത്തയിൽ മുഖ്യനും

ബേത്ത്ലഹേമിൽ ശ്രേഷ്ഠനും

ആയ ബോവസ് പോൽ

വരനാകുവാനഹോ! പരാ!

 

ദൈവമുഖത്തിവർ ചെയ്ത

നൽ പ്രതിജ്ഞയെ

അന്ത്യത്തോളവും

നിറവേറ്റുവാൻ ചിരം പരാ!

 

സംഖ്യയില്ലാതുള്ളൊരു

സന്തതിയിൻ ശോഭയാൽ

കാന്തിയേറുന്നോരെക്ളീസ്യാ

സമമിവർ വരാൻ.