മഹത്വത്തിൽ വസിക്കും ദേവാ

മഹത്വത്തിൽ വസിക്കും ദേവാ

മഹത്വം നിനക്കുപരനേ

സ്തുതി നിനക്കുചിതം തന്നെ

സ്തുതി ഞങ്ങൾ കരേറ്റിടുന്നേ

 

ലോകങ്ങളെ സൃഷ്ടിച്ചവനെ

ലോകത്തെ നീ സ്നേഹിച്ചതിനാൽ

പുത്രനെയയച്ച നിൻസ്നേഹം

എത്രയോ അത്ഭുതം താതനേ

 

മർത്യരെ രക്ഷിപ്പാൻ വന്നോനാം

നിത്യവചനമാം കർത്താവേ

സ്തുതിസ്തോത്രം നിനക്കു ഞങ്ങൾ

അതിമോദാലർപ്പിക്കുന്നേ

 

പുതുജീവൻ നൽകി ഞങ്ങളെ

പുതുസൃഷ്ടിയാക്കും ആത്മാവേ

വന്ദിച്ചിടുന്നു ഞങ്ങൾ നിന്നെ

നന്ദിയാൽ നന്നായ് വാഴ്ത്തിടുന്നേ

 

വന്ദിതനേ, ത്രീയേകദേവാ!

ഉന്നതനാം സ്വർഗ്ഗതാതനേ!

എന്നും ഞങ്ങൾ നിന്നെ വന്ദിക്കും

നന്ദിയോടെ ആരാധിച്ചിടും