ലോകസുഖമോ വെള്ളിയോ

ലോകസുഖമോ വെള്ളിയോ

പൊന്നോ ശാശ്വതമല്ലൊന്നും

ആകാശം, ഭൂമി മാറിപ്പോയാലും

വചനമോ സുസ്ഥിരമാം

 

വചനമെന്റെ കാലിനു ദീപം

വീഥിക്കത് പ്രകാശവും

 

നടപ്പുകളെ നിർമ്മലമാക്കുവാൻ

ബാലകർക്ക് സാദ്ധ്യമാമോ

വചനംകൊണ്ട് സൂക്ഷിക്കുകിൽ

സാധിച്ചിടും നിശ്ചയമായ്

 

പാപമെന്യേ ജീവിക്കുവാൻ

വചനം ഹൃത്തിൽ സംഗ്രഹിക്ക

വചനമുള്ളിൽ വാസം ചെയ്താൽ

യാചനകൾ സാധിച്ചിടും

 

രോഗാതുരമാം നാളുകൾ

ഭാരപ്പെടാൻ കാര്യമില്ല

വചനമയച്ച് സൗഖ്യം

നൽകി മാനുവേലൻ വിടുവിച്ചിടും

 

ഇരുപുറവും മൂർച്ചയുള്ള

വാളാണല്ലോ തിരുവചനം

അസ്ഥി, സന്ധി മജ്ജകളെ

തുളച്ചിടുവാൻ ശക്തമത്രേ

 

തിരുവെഴുത്തു സമസ്തവും

ദൈവശ്വാസീയമാണല്ലോ

ഉപദേശവും ശാസനയും

വചനമെന്നും നൽകിടുന്നു.