കുരിശിൻ നിഴലതിലിരുന്നു

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ

ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേ

 

പാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ച

യേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെ

 

മരുവിൽ മറവിടമൊരുക്കും

ഇരുൾ പാതയിലൊളി വിതറും

മരണത്തിൻ നിഴലിൽ ധൈര്യമായ്

നിൽപ്പാൻ എനിക്കവൻ കൃപയരുളും

 

കഠിനവിഷമങ്ങൾ വരികിൽ

കൊടുംക്ഷാമവും നേരിടുകിൽ

തിരുപ്പദം തിരയും ദാസരെ

എന്നും ക്ഷേമമായ് പുലർത്തിടും താൻ

 

മഹിയിൻ മഹിമകൾ വെറുത്തു

അനുവേലവും ക്രൂശെടുത്തു

അനുഗമിച്ചിടും ഞാനിമ്പമായ്

മനുവേലനെ മമ പ്രിയനെ

 

നഭസ്സിൽ വരുമവൻ മഹസ്സിൽ

ജയകാഹള നാദമോടെ

തിരുജനം വിരവിൽ ചേരുമേ

നിത്യഭവനത്തിൽ തന്നരികിൽ.