കുരിശെടുത്തു പോയിടാം ധീരരായ് മുന്നേറിടാം

കുരിശെടുത്തു പോയിടാം ധീരരായ് മുന്നേറിടാം

ആത്മനാഥനേശു പോയ പാത നോക്കി പോയിടാം

 

സാക്ഷികൾ സമൂഹമീ നമുക്കു ചുറ്റുമുള്ളതാൽ

ഭീതിവേണ്ടമുന്നിലുള്ളൊരോട്ടമോടി തീർത്തിടാം

 

മുറുകെപ്പറ്റും പാപവും ഭാരവും നീക്കിടണം

നോട്ടമേശുനാഥനിൽ പതിച്ചിടേണമെപ്പോഴും

 

ചെങ്കടൽ നടുവിലും പാതതീർത്ത നായകൻ

മുന്നിലുണ്ടുവേണ്ടഖേദമൊട്ടുമേ വിഷാദവും

 

മൃത്യുവിൻ ബലം തകർത്തുയിർത്തു വാഴും നാഥനെ

സ്തുതിച്ചു യാത്ര തീർത്തിടാം ധരിത്രിയിൽ തൻ ഭക്തരായ്.