ക്രിസ്തുവിൻ സന്നിധിയിൽ

ക്രിസ്തുവിൻ സന്നിധിയിൽ കൃപയെഴും തൻ നിഴലിൽ

പാർക്കും ഞാൻ തന്നരികിൽ കീർത്തനം പാടി മുദാ

 

ശോധന നാളുകളിൽ വേദന വേളകളിൽ

സാന്ത്വനമൊഴികളാൽ സങ്കടമകറ്റി

സന്തോഷമരുളിടും താൻ

 

ലോകസൗഭാഗ്യങ്ങളോ ശോകത്തിൻ മാർഗ്ഗങ്ങളാം

ശാശ്വതശാന്തിയെൻ ക്രിസ്തുവിലൊഴികെ

വേറെങ്ങും ലഭിക്കയില്ല

 

ദുഃഖിതർക്കാലംബം താൻ സൗഖ്യദായകൻ താൻ

കഠിനമാം വ്യഥകളാൽ കലങ്ങിയമനസ്സിന്നാനന്ദ

വല്ലഭൻ താൻ

 

നിത്യമാം പാർപ്പിടത്തിൽ എത്തിടും നാൾവരെ ഞാൻ

വിശ്രമമെന്നിയേ പ്രവർത്തിക്കും

തൻതിരുനാമ മഹത്വത്തിനായ്.