ക്രിസ്തുവിൻ പോർ വീരരേ

ക്രിസ്തുവിൻ പോർ വീരരേ

രക്ഷയിൻ കാഹളം മുഴക്കിടുക

യഹൂദയിൻ രാജരാജനവൻ

നമുക്കായ് മുന്നിലുണ്ട് പോകുക നാം

 

ചെന്നായ്ക്കൾ നടുവിൽ ആടിനെപോൽ

നിങ്ങളെ ഞാനിന്നു അയച്ചിടുന്നു

എന്നുര ചെയ്തവൻ കൂടെയുണ്ട്

യിസ്രായേലിൻ പരിപാലകൻ താൻ

 

സ്വന്തക്കാർ ബന്ധുക്കൾ മാറിടിലും

വാക്കുകൾ മാറാത്ത വല്ലഭനായ്

നമുക്കഭയമായ് ചാരെയുണ്ട്

ഭയപ്പെടാതെ പോകുക നാം

 

മന്നിലെ യാത്ര നാം തുടർന്നിടുമ്പോൾ

മരുവിലെ ക്ലേശങ്ങളേറിടുമ്പോൾ

മറച്ചിടും അവൻ തന്റെ ചിറകടിയിൽ

മറഞ്ഞിടും തൻ തിരുമാർവ്വിടത്തിൽ

 

സ്വർഗ്ഗസീയോനിൻ സഞ്ചാരികളേ

സന്തോഷഗീതങ്ങൾ പാടിടുവിൻ

വിളിച്ചവൻ നടത്തും ജയോത്സവമായ്

സ്വർഗ്ഗകനാനിൽ നാം ചേരും വരെ.