ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം

കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും

ക്രിസ്തേശു നായകൻ കൂട്ടാളിയാണേ

 

ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ

ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾ

സ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾ

യൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ

 

അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ

രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾ

അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും

ദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ

 

ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻ

നിത്യനാം രാജാവെൻ കൂട്ടാളിയായാൽ

എന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലം

കർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും

 

കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ്

കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്

എന്നു നീ വന്നിടും എപ്പോൾ നീ വന്നിടും

എത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ.