കരുതുന്നവൻ ഞാനല്ലയോ

കരുതുന്നവൻ ഞാനല്ലയോ

കലങ്ങുന്നതെന്തിനു നീ

കണ്ണുനീരിന്റെ താഴ്വരയിൽ

കൈവിടുകയില്ല ഞാൻ നിന്നെ

 

എന്റെ മഹത്വം കാണുക നീ

എന്റെ കയ്യിൽ തരിക നിന്നെ

എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു

എന്നും നടത്തിടും കൃപയാൽ

 

എല്ലാവരും നിന്നെ മറന്നാൽ

ഞാൻ നിന്നെ മറന്നിടുമോ

എന്റെ കരത്തിൽ നിന്നെ വഹിച്ചു

എന്നും നടത്തിടും ധരയിൽ

 

അബ്രഹാമിന്റെ ദൈവമല്ലയോ

അത്ഭുതം ഞാൻ ചെയ്കയില്ലയോ

ചെങ്കടലിലും വഴി തുറപ്പാൻ

ഞാനിന്നു ശക്തനല്ലയോ.

Your encouragement is valuable to us

Your stories help make websites like this possible.