കരുതിടുവാൻ ദൈവമുണ്ട്

കരുതിടുവാൻ ദൈവമുണ്ട്

കാത്തിടുവാൻ ദൂതരുണ്ട്

 

കൈവിടുകില്ലെന്നുള്ള

വാഗ്ദത്തം താൻ തന്നിട്ടുണ്ട്

അല്ലും പകലും വേണ്ടതെല്ലാം

തന്നു പുലർത്താൻ കഴിവുണ്ട്

 

സിംഹവായടച്ച കൈകൾ

സങ്കടത്തിൽ താങ്ങാനുണ്ട്

കടലിൽ നടന്ന ചരണം

തളരാതെന്നും നടത്താനടുത്തുണ്ട്

 

ചെങ്കടൽ പിളർന്നു മുറ്റും

തൻജനത്തെ കാത്ത ദൈവം

ഏതു കഠിനവിഷമം വരിലും

ആശ്രയിപ്പാൻ അടുത്തുണ്ട്

 

സ്വന്തചോര ചിന്തി നമ്മെ

സ്വന്തമാക്കിതീർത്ത നാഥൻ

മണ്ണും നഭസ്സും മാറുമ്പോഴും

മാറിൽ ചേർത്തു മറച്ചിടും.