കർത്തനെൻ സങ്കേതം ബലവുമവൻ

കർത്തനെൻ സങ്കേതം ബലവുമവൻ

കഷ്ടങ്ങളിൽ ഉറ്റതുണയാം

 

അവനെന്റെ ശരണം മരണം വരെ

അവലംബവും എന്റെ കോട്ടയുമാം

 

അനുകൂലം ദൈവം എനിക്കുലകിൽ

ആരുനിന്നിടും പ്രതികൂലമായ്

 

അപ്പനും അമ്മയും കൈവെടിഞ്ഞാലും

അവനൊരു നാളും കൈവിടില്ല

 

അന്ത്യം വരെയുമെൻ അന്തികെയുണ്ടവൻ ആകുലമില്ലെനിക്കാനന്ദമാം

 

അവനെനിക്കെന്നും നല്ലവനാം

അനുദിനം പുലർത്താൻ വല്ലഭനാം