കർത്താവുയിർത്തുയരേ ഇന്നും

കർത്താവുയിർത്തുയരേ ഇന്നും

നമുക്കായി ജീവിക്കുന്നു

ആകയാൽ ജയഗീതങ്ങൾ പാടി

കീർത്തിക്കാം തൻമഹത്വം

 

വല്ലഭനായ് വാഴുന്നവൻ

എല്ലാധികാരവുമുള്ളവനായ്

നല്ലവനിത്രയുമുന്നതനവനെ

നമുക്കിന്നനുഗമിക്കാം

 

മൃത്യുവിനാൽ മാറിടുന്ന

മർത്യനിൽ ചാരിടുന്നവരൊടുവിൽ

വിലപിതരാമെന്നാൽ ചാരുന്നു നാം

വലിയവൻ ക്രിസ്തുവിൽ ഹാ!

 

വിളിച്ചു നമ്മെ വേർതിരിച്ച

വിമലന്റെ സൽഗുണം ഘോഷിച്ചു നാം

പാർത്തിടാം പാരിതിലനുദിനവും

പരമമോദിതരായ്

 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ!

മന്നവനേശു മഹോന്നതനെന്നും

മഹത്വം ഹല്ലേലുയ്യാ!