കർത്താവിനായ് പാരിലെന്റെ

കർത്താവിനായ് പാരിലെന്റെ ജീവകാലമെല്ലാം

പാർത്തിടും ഞാൻ സ്തോത്രഗീതം പാടി

 

എന്റെ പാപശാപമെല്ലാം നീക്കി കർത്തൻ

എന്നെ ദൈവപൈതലാക്കി മാറ്റി

സന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടും

സന്തോഷത്തിൻ സംഗീതമുച്ചത്തിൽ

 

ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ

ആശ്വാസം പകർന്നു നാഥൻ കാക്കും

ആപത്തിലും തെല്ലും മാറാതെ നിന്നെന്നെ

ആണിയേറ്റ പാണിയാൽ താൻ താങ്ങും

 

ശത്രു നേരെ വന്നെതിർത്തെന്നാലും എന്റെ

യാത്രാമദ്ധ്യേ എന്തു നേരിട്ടാലും

കർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കി

യാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ

 

വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യ

വീട്ടിൽ ചെന്നു ചേരും നാൾവരെയും

വീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തു

വിശ്വാസത്തിൻ നായകൻ നടത്തും.