കൺകളുയർത്തുന്നു ഞാൻ എന്റെ

കൺകളുയർത്തുന്നു ഞാൻ എന്റെ

സങ്കേതമാകുന്ന സീയോൻ ഗിരിയിലെൻ

 

ആരുടെ കൈകളീയാകാശഭൂമികളാകൃതി

ചെയ്തവൻ താൻ സഹായമെൻ

 

തെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽ

തെല്ലുമുറങ്ങുകയില്ലെന്റെ നായകൻ

 

പാരിലെൻ പാലകനിസ്രയേൽ നായകൻ

പാർക്കിലവനെന്നരികിലൊരു തണൽ

 

രാപ്പകൽ ദോഷങ്ങളേശാതെയീ വീധം

ആപത്തകന്നെന്തൊരാനന്ദ ജീവിതം!

 

എന്റെ ഗമനാഗമനങ്ങൾ സർവ്വവു

മെന്നുമവൻ കാത്തു നന്നായ് നടത്തിടും.