കനിവിൻ കരങ്ങൾ ദിനം വഴി നടത്തും

കനിവിൻ കരങ്ങൾ ദിനം വഴി നടത്തും

നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും

കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)

 

പകലിൻ മേഘസ്തംഭമായ്

രാത്രിയിൽ അഗ്നിത്തൂണുകളായ്

ദാഹജലത്തിനു പിളർന്ന പാറയും

ജീവമന്ന ഭക്ഷണമായ്

തന്ന യഹോവയെ വാഴ്ത്തിടുവിൻ

 

ജീവിതം എന്ന തോണിയിൽ

തീർന്നിടാത്ത വൻഭാരങ്ങളും

ഓളവും തിരമാലകളും

ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?

ഭയപ്പെടേണ്ട അരികിൽ അവൻ.