കാത്തിടുന്നെന്നെ കൺമണിപോലെ

കാത്തിടുന്നെന്നെ കൺമണിപോലെ

കരുണയോടെന്നും പരമേശൻ

ആകയാലിന്നു ആകുലമകന്നു

ആനന്ദമായ് പാടും സ്തുതിഗാനം

 

ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചും

ലഭിച്ചെനിക്കാമേൻ ഹല്ലേലുയ്യ!

 

അരികളെൻ ചുറ്റും അണിനിരന്നാലും

ഭയമെനിക്കില്ല ലവലേശം

 

മരണത്തിൻ നിഴലാം താഴ്വരയതിലും

പതറാതെ നിൽക്കും ഞാൻ കൃപയാലെ

 

അപകടവേളയിൽ ദുർഘടവഴിയിൽ

അരികിലുണ്ടവൻ നൽതുണയേകാൻ

 

തീർന്നിടും ഖേദങ്ങൾ അഖിലവുമെന്റെ

പ്രാണപ്രിയനിങ്ങു വരും നാളിൽ.