കാൽവറിയിൽ വൻ ക്രൂശതിൽ

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ

കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴ്ത്തിടുന്നു ഞാൻ

 

കാരുണ്യനാഥനെ സ്നേഹസ്വരൂപനെ

എൻ മാനസേശനെ പാടും നിരന്തരം

 

വേദനയേറും വേളയിൽ ചേതനയേകി പാരിതിൽ

നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടും

 

ആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ

ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ.