കാക്കണം ദിനംതോറും കരുണയിൽ നീ

കാക്കണം ദിനംതോറും കരുണയിൽ നീ

കാക്കണം ദിനംതോറും

 

കാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെ

ലാക്കെന്നും നിന്നിലാകുവാൻ

കരുണയിൽ നീ

 

ജോലികളിൽ മനോഭാരമുണ്ടായി ഞാൻ

ജോലിയിൽ മുഴുകിടാതെ

കരുണയിൽ നീ

 

നല്ല മനസ്സാക്ഷി എള്ളളവും വിടാ

വുതല്ലാ സമയം തന്നു

കരുമയിൽ നീ

 

വേദവാക്യങ്ങളെ ശോധന ചെയ്യുവാൻ

ആദരമരുളിയെന്നെ

കരുണയിൽ നീ

 

മുന്നമെ ദൈവത്തിൻ രാജ്യവും നീതിയും

തന്നെയന്വേഷിച്ചിടുവാൻ

കരുണയിൽ നീ.