ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

നാവിനാൽ അവനെ നാം ഘോഷിക്കാം

അവനത്രേ എൻപാപഹരൻ

തൻ ജീവനാൽ എന്നെയും വീണ്ടെടുത്തു

 

താഴ്ചയിൽ എനിക്കവൻ തണലേകി

താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി

തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ

തുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ

 

കരകാണാതാഴിയിൽ വലയുവോരേ

കരുണയെ കാംക്ഷിക്കും മൃതപ്രായരേ

വരികവൻ ചാരത്തു ബന്ധിതരേ

തരുമവൻ കൃപ മനഃശാന്തിയതും

 

നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽ

അലംകൃതമായ തിരുവചനം

അനുദിനം തരുമവൻ പുതുശക്തിയാൽ

അനുഭവിക്കും അതിസന്തോഷത്താൽ