ഇനിയെങ്ങനെയീ ഭൂവാസം

ഇനിയെങ്ങനെയീ ഭൂവാസം തുടർന്നിടുമതെന്തു പ്രയാസം?

 

ഈ ലോകമാം കടൽ കാറ്റടിച്ച് കല്ലോലമാലികളാലിളകി

വല്ലാതെയാവുകയാണതിനാൽ സ്വർല്ലോകനായക!

നീ തുണയ്ക്ക

 

ദുഷ്കാലമാകയാൽ നാളുകളെ തക്കത്തിലായുപയോഗിക്കുവാൻ

സുഗ്രാഹ്യമാക്കണം നിൻ വചനം സ്വർഗ്ഗീയനായക!

നീ തുണയ്ക്ക

 

ദൈവജനങ്ങളിലും ചിലരിൽ നിർവ്യാജ സ്നേഹമകന്നു ഹൃദി

ദ്രവ്യാഗ്രഹം, പകയെന്നാദി ദുർവ്യാധി പൂണ്ടവർ പിന്മാറി

 

എന്നേശു നായക! നീ വരണം

ഏകാധികാരിയായ് ഭൂഭരണം

എന്നേക്കുമായ് ഭരമേറ്റിടണം

എല്ലാ വിലാപവും മാറ്റിടണം