ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

പരത്തിലേക്കുയരും നാൾ വരുമല്ലോ

വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം

വന്നിടും കാന്തന്റെ മുഖം കാണ്മാൻ

 

വാനസേനയുമായ് വരും പ്രിയൻ

വാനമേഘേ വരുമല്ലോ

വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ

സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ

 

അവർ തന്റെ ജനം താൻ അവരോടുകൂടെ

വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ

മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ

കഷ്ടതയുമിനി തീണ്ടുകില്ല

 

കൊടുങ്കാറ്റലറിവന്നു കടലിളകിടിലും

കടലലകളിലെന്നെ കൈവിടാത്തവൻ

കരം തന്നു സൂക്ഷിച്ചരുമയായി തന്റെ

വരവിൻ പ്രത്യാശയോടെ നടത്തിടുമേ

 

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ

തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ

പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ

മറക്കാത്ത മന്നവൻ മാറാത്തവൻ

Your encouragement is valuable to us

Your stories help make websites like this possible.