ഏറ്റം സമാധനമായ് എൻ ജീവിതം

ഏറ്റം സമാധനമായ് എൻ ജീവിതം

പരമരക്ഷകനേശുവേ

ഏറ്റു പറഞ്ഞു വിശ്വാസമവനിൽ

വച്ചാശ്രയിച്ച നാൾ മുതൽ

 

പാടുമെന്നും മോദമായ് സംഗീതമുച്ചനാദമായ്

എൻജീവകാലമാകവേ ഞാൻ വാഴ്ത്തിപ്പുകഴ്ത്തിടുമേ

 

ക്രൂശിൽ ചൊരിഞ്ഞ തൻരക്തം

മൂലമായ് സമാധനമുളവായത്

നിത്യജീവൻ നൽകാൻ ശക്തനാണെന്നുയിർപ്പാൽ

താൻ വ്യക്തമാക്കി ഹാ!

 

അന്ധരായി ലോകരാകവേയങ്ങലഞ്ഞുഴന്നിടും കാലവും

തന്മുഖത്തു നിന്നുമത്ഭുത

പ്രകാശമെപ്പോഴും ലഭിച്ചിടും

 

മൃത്യുഭീതിയില്ല ലേശമെൻപ്രിയൻ

മരണം ജയിച്ച വീരനാം

മൃത്യുശേഷവും പിരിഞ്ഞിടാത്ത

മിത്രമായ് ഈ ക്രിസ്തുമാത്രമാം

 

ശത്രുഭയങ്കരമായ വിധത്തിൽ

പ്രവർത്തിച്ചിടുമീ ജഗത്തിൽ

ഭീതിവേണ്ട ലോകം ഞാൻ

ജയിച്ചുവെന്ന വാക്കെനിക്കു പിൻബലം.