ഏതു നേരവുമേശുനാഥനെന്നാശ്രയമതാലേതുമേ

ഏതു നേരവുമേശുനാഥനെന്നാശ്രയമതാലേതുമേ

ഭീതി കൂടാതെ പാരിതിലധിവാസം ഞാൻ തുടർന്നിടുമേ

 

സാത്താനോരോരോ തന്ത്രങ്ങൾ മൂലം

താഴ്ത്താനായ് സമീപിച്ചാലും

കൈത്താങ്ങൽ തന്നുയർത്തിടുന്നേശു

ക്രിസ്തനാം കരുത്തുള്ളവൻ

 

വൻനിരാശകൾ വന്നെൻ മാനസേ

വാണിടാൻ തുടങ്ങിടുമ്പോൾ

എന്നിലുമെൻ പിതാവിലും

നമ്പുകെന്നവനൻപോടോതിടും

 

ആവശ്യങ്ങളലട്ടിടുന്നൊരു നേരത്തു തന്റെ ചാരത്തു

ആശ്വാസം തേടി ഞാനണഞ്ഞിടും

താനെനിക്കൊരു സമ്പത്ത്

 

രോഗങ്ങൾ ദേഹമാക്രമിക്കിലും

ശോകമില്ലതിലൊന്നിലും

ജീവദായകനേശു നായകനെൻ

സഹായകനെപ്പോഴും

 

എന്റെ നാടിവിടിന്നില്ല ഭൂമി ത

ന്റെ നാടാകുമന്നല്ലാ

താനന്ദം ഭൂമിവാസത്തിലില്ല

താനെന്റെ പരമാനന്ദം.