എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ

എന്നെ പുലർത്തുമെൻ സ്നേഹനാഥൻ

തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം

എത്രയോ സാന്ത്വനം നൽകുന്നു ഹാ!

 

എത്ര വിശ്വസ്തൻ! എത്ര വിശ്വസ്തൻ!

രാവിലെ തോറും പുതു കരുണ നൽകീടും

എല്ലാവശ്യങ്ങളും തന്നു നടത്തും

എത്ര വിശ്വസ്തൻ എനേശുനാഥൻ!

 

കർത്തൻ നടത്തും എന്നെ പുലർത്തും

ഓരോരോ നാളും തൻ കൃപകളാൽ

വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന്

എന്നെ നടത്തുമെൻ സ്നേഹനാഥൻ

 

ഭാവിയെ ഓർത്തിനി ആകുലമില്ല

നാളെയെ ഓർത്തിനി ഭീതിയില്ല

ഭാരമെല്ലാമെന്റെ നാഥൻ മേലിട്ടാൽ

ഭൂവാസമെത്രയോ ധന്യം ധന്യം!

 

നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ

തിന്മയായൊന്നുമേ ചെയ്യില്ല താൻ

തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം

വിണ്മഹത്വത്തിനായ് വ്യാപരിക്കും.