എത്ര ശുഭം എത്ര മോഹനം സോദര

എത്ര ശുഭം എത്ര മോഹനം സോദര

രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!

സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽ

എത്ര മനോഹരമേ ഹാ! ഹാ!

 

ഏകപിതാവിന്റെ മക്കൾ നാം യേശുവിൽ

ഏകാവകാശികൾ നാം ഹാ! ഹാ!

ഏകാത്മസ്നാനത്താൽ

ഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!

 

ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽ

കോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!

മൃത്യുവോ ജീവനോ ഒന്നുമേ നമ്മെ

വേർപ്പെടുത്താവതല്ല ഹാ! ഹാ!

 

നാമിവിടിങ്ങനിരിപ്പതു നന്നാണെങ്കിലും

സോദരരേ ഹാ! ഹാ!

താണിറങ്ങി ദൈവസേവ ചെയ്‌വാനായ്

പോകാം പിരിഞ്ഞിനി നാം ഹാ! ഹാ!

 

വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾ

ഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!

വിട്ടുപിരിയാത്ത വീട്ടിൽ നാം

എത്രയത്യാനന്ദമേ! ഹാ! ഹാ!