എത്ര നല്ലവനേശുപരൻ!

എത്ര നല്ലവനേശുപരൻ! മിത്രമാണെനിക്കെന്നുമവൻ!

 

തൻതിരുചിറകിൻ മറവിൽ ഞാനെന്നും

നിർഭയമായ് വസിക്കും

ഏതൊരു ഖേദവും വരികിലും

എന്റെ യേശുവിൽ ചാരിടും ഞാൻ

 

എന്നെ കരങ്ങളിൽ വഹിച്ചിടും താൻ

എന്റെ കണ്ണുനീർ തുടച്ചിടും താൻ

കാരിരുൾ മൂടുമെൻ ജീവിതവഴിയിൽ

അനുഗ്രഹമായ് നടത്തും

 

എന്നെ വിളിച്ചവൻ വിശ്വസ്തനാം

എന്നും മാറാത്ത വല്ലഭനാം

ഇന്നെനിക്കാകയാലാകുലമില്ല

മന്നവനെൻ തുണയാം

 

ലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻ

സ്നേഹനാഥനെ അനുഗമിക്കും

നിന്ദകൾ സഹിച്ചും ജീവനെ പകച്ചും

പൊരുതുമെന്നായുസ്സെല്ലാം.