എത്ര നല്ല സഖി യേശു

എത്ര നല്ല സഖി യേശു പാപഭാരം ചുമപ്പാൻ

പ്രാർത്ഥനയിൽ കർത്തൻ മുമ്പിൽ എല്ലാം സമർപ്പിച്ചിടാം

എത്ര സമാധാന നഷ്ടം എത്ര ദുഃഖം സഹിപ്പൂ

ദൈവമുമ്പിൽ പ്രാർത്ഥനയിൽ അടുത്തു വരായ്കയാൽ

 

പരിശോധന കഷ്ടങ്ങൾ പ്രശ്നങ്ങൾ നമുക്കുണ്ടോ?

കർത്തൻ സന്നിധിയിൽ ചെല്ലൂ അധൈര്യപ്പെടാതെ നാം

എല്ലാ ദുഃഖങ്ങളും വഹിപ്പാൻ ഇല്ല വേറെ സ്നേഹിതൻ

ചെല്ലൂ കർത്തൻ സന്നിധിയിൽ വല്ലഭൻ സഹായിക്കും

 

ഭാരമേറ്റും അദ്ധ്വാനിച്ചും ക്ഷീണിതനാണെങ്കിൽ നീ

യേശു നൽകും ആശ്വാസം തൻസന്നിധി താനഭയം

സ്നേഹിതർ കൈവിട്ടാലുറ്റ സ്നേഹിതനാം ക്രിസ്തു താൻ

സ്നേഹകരങ്ങളിൽ കാക്കും സുസ്ഥിരമാം വിശ്രാമം.