ഏതൊരു കാലത്തും ഏതൊരു നേരത്തും

ഏതൊരു കാലത്തും ഏതൊരു നേരത്തും

യേശവെ നിന്നെ ഞാൻ സ്തുതിക്കും

ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും

എൻപരാ! നിന്നെ ഞാൻ സ്തുതിക്കും

 

എൻ ഭയം നീക്കി എന്നഘം പോക്കി

എന്നെ നന്നാക്കി നീ നിൻ മകനാക്കി

 

നല്ലവൻ നീയേ വല്ലഭൻ നീയേ

അല്ലലേറുമ്പോളെന്നാശ്രയം നീയേ

 

ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ

പാലനം നൽകും നീ നിൻസുതർക്കെന്നും

 

നിന്നെ നോക്കുന്നോർ ലജ്ജിതരാകാ

നിൻ ജനം നിത്യം പ്രശോഭിതരാകും

 

ആദിയും നീയേ അനാദിയും നീയേ

അന്തവും നീയേയെൻ സ്വന്തവും നീയേ.