എന്തു നല്ലോർ സഖി യേശു

എന്തു നല്ലോർ സഖി യേശു പാപ ദുഃഖം വഹിക്കും

എല്ലാം യേശുവോടു ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും

നൊമ്പരം ഏറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം

എല്ലാം യേശുവോടു ചെന്നു ചൊല്ലീടായ്ക നിമിത്തം

 

കഷ്ടം ശോധനകളുണ്ടോ എവ്വിധ ദുഃഖങ്ങളും

ലേശവും അധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം

ദുഃഖം സർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ

ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം

 

ഉണ്ടോ ഭാരം ബലഹീനം തുമ്പങ്ങളും അസംഖ്യം

രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം

മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം

ഉള്ളം കയ്യിലീശൻ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം.