എന്തൊരു സൗഭാഗ്യം!

എന്തൊരു സൗഭാഗ്യം! എന്തൊരു സന്തോഷം!

യേശു എൻ രക്ഷകനായ്‌

 

ക്രൂശിലെനിക്കായ്‌ മരിച്ചു

പാപമെല്ലാം പരിഹരിച്ചു

ശാപദോഷങ്ങൾ ഹനിച്ചു

ഞാൻ പാടുംകീർത്തനങ്ങൾ

 

ആപത്തുനാളുകളിൽ

ആവശ്യവേളകളിൽ

എത്തുമവനരികിൽ

കാത്തിടുംകണ്മണി പോൽ-

 

തന്റെ പിതൃഭവനം

എന്റെ നിത്യമാംവീടാം

വന്നെന്നെ ചേർത്തിടും

താൻ പിന്നെപ്പിരികയില്ല-

 

ക്രിസ്തുവിലെൻ മനമേ

ഇത്ര സൗഭാഗ്യമെങ്കിൽ

എന്തിന്നു കലങ്ങിടുന്നു?

സന്തോഷിച്ചുല്ലസിക്കാം-