എന്തൊരു സന്തോഷം

എന്തൊരു സന്തോഷം ഹാ! ഹാ!

എന്തൊരു സമാധാനം

അനന്ത സൗഭാഗ്യം അനുഭവിക്കുന്ന

അനുഗ്രഹ ജീവിതമാം

 

എന്നും കരുതും തൻ കരത്തിൽ

ഒന്നും കുറയാതിന്നിഹത്തിൽ

ഖിന്നതതീർക്കും സന്നിധൗചേർക്കും

എന്നെ കാക്കും നല്ലിടയൻ

 

തെല്ലും എന്മനം കലങ്ങുകില്ല

അല്ലും പകലും നൽതുണ താൻ

വല്ലഭനേശു ലോകാന്ത്യത്തോളം

എല്ലാനാളും കൂടെയുണ്ട്

 

മരണനിഴലിൻ താഴ്വരയിൽ

ശരണം തരുവാൻ വരുമരികിൽ

ഞാനൊരനർത്ഥവും ഭയപ്പെടുകില്ല

അവനെൻ കൂടെയുള്ളതിനാൽ

 

നന്മയും കരുണയും പിന്തുടരും

തിന്മകളൊന്നും എനിക്കുവരാ

വിണ്മയ വീട്ടിൽ ചേർത്തിടും വേഗം

വിണ്ണിൽ വസിക്കും ദീർഘയുഗം