എന്താനന്ദം യേശുവിൻ ദാസന്മാരേ

എന്താനന്ദം യേശുവിൻ ദാസന്മാരേ

പാടിടുവിൻ മോദമോടേവരുമേ

നിത്യാനന്ദമോക്ഷ വഴി തുറന്ന

ക്രിസ്തേശുവിൻ സ്നേഹം (3) അതാശ്ചര്യമേ

 

ഈ ലോകം തരാത്ത സമാധാനവും

മാലോകർക്കു ലഭ്യമാം ക്രിസ്തേശുവിൽ

ചേലോടുതൻ നാമ സങ്കീർത്തനങ്ങൾ

പാടി സ്തുതിച്ചിടുക (3) പാടി സ്തുതിക്കുക

 

തന്നിൽ വസിച്ചിടുന്ന ശുദ്ധിമാന്മാർ

മന്നിൽ വസിച്ചിരുന്നു അന്യരെപ്പോൽ

ലോകം വെറുത്താത്മികരെന്നപോലെ

തീരാത്ത സന്തോഷം (3) ഉണ്ടായവർക്ക്

 

മന്നിൽ വസിച്ചിടുന്ന കാലമെല്ലാം

ഉന്നതനെ നിർഭയമാരാധിക്കാം

ഒന്നിനും കുറവില്ല തൻസന്നിധൗ

തീരാത്ത സന്തോഷം (3) ഉണ്ടാമവർക്ക്.