എന്റെ യേശു എന്റെ കർത്തൻ

എന്റെ യേശു എന്റെ കർത്തൻ

ഏറ്റം ദരിദ്രനായ്‌ ജനിച്ചെല്ലോ

ഏകനായ്‌ വന്നല്ലോ ഭൂവിൽ

ഏവർക്കും രക്ഷകനായ്‌

 

അഞ്ചപ്പം രണ്ടുമീൻ അയ്യായിരം

ജനങ്ങൾക്കു

ആവശ്യം പോൽ നല്കി അവരെ

തൃപ്തരാക്കി തീർത്തല്ലോ

 

കുരുടർക്കു കാഴ്ച്ച നല്കി മുടന്തരെ

മുടന്തു നീക്കി നടത്തി

ആശ്വാസം നല്കി അവനുടെയരി

കിൽ അണഞ്ഞവർക്ക്‌

 

ഹ ഹ ഹ ഹ! ഇവനാർ? ക്രൂശിൽ

മരിചുയിർത്തേശു പരൻ

വീണ്ടും വരുന്നവനാം നാഥൻ

വിണ്ണതിലതിവേഗം.