എന്റെ സംരക്ഷകൻ

എന്റെ സംരക്ഷകൻ എന്റെ പരിപാലകൻ

സർവ്വദാതാവും കർത്തൻ തന്നേ

ഈ മരുഭൂയാത്രയിൽ

 

ആഞ്ഞടിച്ചിടുന്ന കൊടുങ്കാറ്റിൻ ശക്തിയും

ആഴിയിൻ ഓളത്തിൻ മുഴക്കങ്ങളും അമരുക

എന്ന പ്രപഞ്ചനാഥന്റെ ആജ്ഞ കേട്ടുടനടങ്ങീടുന്നു

അല്ലൽ തെല്ലുമില്ലാതെൻ പടകും നീങ്ങിടുന്നു

 

ഇഹത്തിലെ ദുരിതങ്ങളധികമാണെങ്കിലും

ഇസബേലിൻ ഭീഷണി ഏറുകിലും

ഇവിടെ യാതൊന്നും ശക്തമല്ലെന്നുടെ

ഈ ദൈവസ്നേഹത്തെ വേർതിരിപ്പാൻ

ഇതിൽ തന്നെയെന്റെ ദേഹി ആത്മ ഉറച്ചീടുന്നു

 

കാഹളം ധ്വനിച്ചീടും കാന്തൻ വന്നിടും വേഗം

കോടാനുകോടി ദൂതർ മദ്ധ്യത്തിൽ കണ്ടിടും ഞാനെന്റെ

കാന്തന്റെ പൊന്മുഖം കരുമന തീർന്നിടും എന്നേക്കുമായി

കഴൽ രണ്ടും ഈ ഏഴ ഞാൻ മുത്തിടുമേ.