എന്റെ പേർക്കു ജീവനെ വെടിഞ്ഞ

എന്റെ പേർക്കു ജീവനെ വെടിഞ്ഞ യേശുവേ ഞാൻ

നിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേ

നീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!

 

ഇന്നലേയുമിന്നുമെന്നും നീയനന്യനാം ഞാൻ

നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!

എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ

 

നാശലോകവാസമോ പ്രയാസഹേതുകം നിൻ

ദാസനായിരിപ്പതോ സന്തോഷദായകം

നീയെന്തരുളിടും ഞാനതു ചെയ്തിടും

 

നിത്യജീവവാക്കുകൾ മൊഴിഞ്ഞു നീ പരാ ഹാ!

നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാ

നിൻപാദ സേവയിൽ എൻ നാൾ കഴിച്ചിടും.