എന്റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ

എന്റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ

എളിയവൻ ഞാൻ ദൈവത്തിന്റെ പൈതലായല്ലോ

 

ചേറ്റിൽനിന്നെന്നെയുയർത്തിയെൻ

കാലുകൾ പാറമേൽ നിർത്തിയവൻ

മാറ്റിയെൻ ഭീതി ഹൃദയത്തിൽ

തൻസ്തുതിഗീതങ്ങൾ തന്നവൻ

 

മോചിച്ചെൻ ലംഘനം മൂടിയെൻ

പാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ

യാചിക്കും നേരത്തിലിന്നവൻ

ചാരത്തുവന്നിടും തീർച്ചയായ്

 

ഘോരമാം കാറ്റും വൻമാരിയും

വെള്ളവുമേറ്റം പെരുകുമെന്നാൽ

തീരാത്ത സ്നേഹം നിറയും

തൻമാറിൽ ഞാൻ കാണും മറവിടം

 

വേദനയേറുന്നു ലോകജനങ്ങൾക്കു

ഭീതി പെരുകിടുന്നു

ശോധനയിങ്കലും പാട്ടുകൾ പാടുന്നു

ദൈവത്തിൻ പൈതൽ ഞാൻ

 

നീതിമാന്മാരേ, യഹോവയിലെപ്പോഴും

സന്തോഷിച്ചുല്ലസിപ്പിൻ

സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ

വാഴ്ത്തിപ്പുകഴ്ത്തിടുവിൻ

 

എന്നുടെ നാളുകളീ നല്ല കർത്താവെ സേവിച്ചു തീർന്നിടണം

പിന്നൊടുവിലെനിക്കെന്നാത്മനാഥന്റെ വീട്ടിൽ പോയ് ചേർന്നിടണം.