എന്റെ നാവിൽ നവ ഗാനം

എന്റെ നാവിൽ നവ ഗാനം

എന്റെ നാഥൻ തരുന്നല്ലോ

 

ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ

ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ

 

എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ

ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ

 

പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ

പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ

 

ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ

നല്ല നാഥനേശുവിന്റെ പാതെ വന്നതാൽ

 

ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ

എല്ലാക്കാലം നന്ദിയോടെ എന്റെ നാളെല്ലാം.