എന്റെ കർത്താവിൻ പാദത്തിങ്കൽ

എന്റെ കർത്താവിൻ പാദത്തിങ്കൽ

സ്തോത്രയാഗങ്ങൽ അർപ്പിക്കും ഞാൻ

എന്റെ പാപത്തിൻ ശാപത്തെ നീക്കിയ

കർത്തനെ വാഴ്ത്തി വണങ്ങിടും ഞാൻ

 

എന്റെ ശിക്ഷകൾ നീക്കിടുവാൻ

യേശു രക്ഷകനായ് വന്നിഹത്തിൽ

എന്റെ ലംഘനങ്ങൾ എല്ലാം ക്ഷമിച്ചു തന്നു

തന്റെ കാൽവറി രക്തത്തിനാൽ

 

രോഗശോകങ്ങൾ വന്നിടുമ്പോൾ

സൗഖ്യദായകനായ് അരികിൽ വന്ന്

എന്റെ ആകുലങ്ങൾ എല്ലാമകറ്റിയെന്നിൽ

എന്നും ആശ്വാസം പകർന്നിടും താൻ

 

എന്റെ എതിരികൾ നിരനിരയായ്

ചാരേ അണഞ്ഞിടും സമയമതിൽ

ലോകരക്ഷകനാമേശു നാഥനവൻ

മാർവ്വതിൽ ചേർത്തെന്നെ കാത്തിടുമേ!