എന്നും സന്തോഷിക്കുമെൻ

എന്നും സന്തോഷിക്കുമെൻ

കർത്താധികർത്തനിൽ ഞാൻ

എന്റെ പാപഭാരം നീങ്ങിയതുമൂലം

 

നിത്യതയിലെന്നെ പരൻ കണ്ടുക്രൂശിൽ യാഗമായ്

മൃത്യുവിന്റെ കൈകളിൽ നിന്നെന്നെ രക്ഷ ചെയ്തു താൻ

രക്ഷിപ്പിൻ ഗീതങ്ങൾ ഉച്ചത്തിൽ പാടിടും

പ്രതിദിനം തിരുവടി പണിഞ്ഞിടും ഞാൻ

 

എന്നുമെന്റെ പ്രശംസയെൻ രക്ഷകന്റെ ക്രൂശിലാം

ലോകം തരും പുകഴ്ചകൾ ഖേദമാണെന്നെണ്ണും ഞാൻ

ക്രൂശിന്റെ പാതയിൽ നാഥന്റെ കൂടെ ഞാൻ

തിരുമൊഴി ശ്രവിച്ചെന്നും നടന്നിടുമേ

 

സ്നേഹിതൻമാർ ദുഷിച്ചെന്നെ പകച്ചാലും ശാന്തനായ്

സ്നേഹനാഥനേശുവിന്റെ മാറിടത്തിൽ ചാരും ഞാൻ

ദുഃഖങ്ങൾ മാറിടും കണ്ണീരും തോർന്നിടും

മനസ്സുഖമോടു ദിനം വസിച്ചിടും ഞാൻ

 

മന്നിലെന്റെ വാസരങ്ങൾ തീരും വരെ നാഥന്റെ

പൊന്നുപാദസേവ ചെയ്തു മോദമോടെ വാഴും ഞാൻ

പിന്നെയെന്നേശുവിൻ സന്നിധി തന്നിൽ ഞാൻ

ചെന്നു സ്തുതി ചെയ്തു നിത്യം വണങ്ങിടുമേ.