എന്നു വന്നിടുമോ എൻ വിന തീർക്കുവാൻ

എന്നു വന്നിടുമോ എൻ വിന തീർക്കുവാൻ

എൻപേർക്കുയിർ തന്ന നാഥാ

ഈ മരുഭൂവിലെ വാസമെനിക്കേതും

യോഗ്യമല്ലെൻ പ്രിയനേ (2)

 

സ്വർലോകം വിട്ടെന്നെ തേടി ധരയിതിൽ

വന്നവനാണെന്റെ പ്രിയൻ

മന്നിതിൽ നിന്നെന്നെ ഉന്നതേ ചേർക്കുവാൻ

നിന്ദിതനായ് തീർന്ന നാഥൻ

 

അക്കരെയാണെന്റെ പ്രിയനെന്നാകിലും

എപ്പോഴും എൻകഥയോർക്കും

എന്നിങ്ങു വന്നിടും ഒന്നിച്ചിരുന്നിടും

അന്നെന്റെ വേദനമാറും

 

പാരിൽ പരദേശിയായി ഞാൻ പ്രിയന്റെ

സ്നേഹക്കൊടിക്കീഴിൽ മേവും

പാരിടവാസം വെടിഞ്ഞിടും നേരത്തിൽ

എൻപ്രിയൻ മാറിൽ ഞാൻ ചായും.

T.J.T