എണ്ണിയാൽ തീർന്നിടുമോ

എണ്ണിയാൽ തീർന്നിടുമോ വല്ലഭാ! നിൻകൃപകൾ

വർണ്ണിപ്പാൻ സാദ്ധ്യമല്ല മന്നവാ! നിൻവഴികൾ

 

എന്നും ഞാൻ സ്തുതിച്ചിടും എന്നും ഞാൻ പുകഴ്ത്തിടും

നിന്നുടെ കൃപകളെ ഞാൻ എന്നെന്നും പാടിടുമേ

 

ഏഴയാമെന്നെയും നീ ആഴമായ് സ്നേഹിച്ചതാൽ

ഊഴിയിൽ താണിറങ്ങി ഏഴയെ വീണ്ടെടുത്തു

 

പാപത്തിൻ ചേറ്റിൽ ഞാനും താപത്താൽ വലഞ്ഞ നേരം

വേഗത്തിൽ വന്നു എന്നെ സ്നേഹത്താൽ വീണ്ടെടുത്തു

 

വിശ്വാസ ജീവിതത്തിൽ ആശ്വാസദായകനായ്

വിശ്വത്തിലെന്നുമെന്നും കൂടെയിരിക്കുമവൻ

 

നിൻമുഖം കണ്ടിടുവാൻ നിന്നോടു ചേർന്നിടുവാൻ

എന്നുളളം കൊതിച്ചിടുന്നേ എൻ പ്രിയാ! വന്നിടണേ!