എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണമില്ലാത്ത കൃപകളിനാൽ

ഇന്നയോളം തൻഭുജത്താൽ

നിന്നെ താങ്ങിയ നാമമേ

 

ഉന്നം വച്ച വൈരിയിൻ

കണ്ണിൻ മുമ്പിൽ പതറാതെ

കണ്മണിപോൽ കാക്കും കരങ്ങളാൽ

നിന്നെ മൂടി മറച്ചില്ലേ?

 

യോർദ്ദാൻ കലങ്ങി മറിയും

ജീവിതഭാരങ്ങൾ

ഏലിയാവിൻ പുതപ്പെവിടെ

നിന്റെ വിശ്വാസശോധനയിൽ

 

നിനക്കെതിരായ് വരും

ആയുധം ഫലിക്കയില്ല

നിന്റെ ഉടയവൻ നിന്നവകാശം

തന്റെ ദാസരിൻ നീതിയവൻ.