എണ്ണി എണ്ണി സ്തുതിച്ചിടും ഞാൻ

എണ്ണി എണ്ണി സ്തുതിച്ചിടും ഞാൻ

നിന്റെ നന്മകളോർത്തുകൊണ്ട് (2)

നിന്റെ പ്രവൃത്തികൾ അത്ഭുതമേ

നിൻക്രിയകൾ അവർണ്ണ്യമഹോ....

 

ദൈവം എന്നിൽ എന്തു കണ്ടു

എന്നെ തൻ മകനാക്കിടുവാൻ (2)

പാപിയായ എന്നെയുമോർത്ത് (2)

കാൽവറിയിൽ യാഗമായ്

 

ഈ ലോകജീവിത യാത്രയതിൽ

ശക്തമാം തിരമാല വന്നിടിലും (2)

ശാന്തമാക്കാൻ ശക്തനാം ദൈവം (2)

എന്നുമെന്റെ കൂടെയുണ്ട്

 

കർത്താവു താൻ വേഗം വന്നിടുമേ

നമ്മെ തൻസവിധേ ചേർത്തിടുവാൻ (2)

നിത്യസന്തോഷം ഭക്തർക്കു നൽകി (2)

നിത്യവും തന്നരികിൽ വസിച്ചിടുവാൻ.