എന്നേശുവേ നിൻ കൃപമതിയാം

എന്നേശുവേ നിൻ കൃപമതിയാം

എനിക്കേതു ജീവിതപാതയിലും

 

എൻ പാപത്തിൽ ഭാരമെല്ലാം

എന്നേക്കുമായ് നീക്കിയല്ലോ

എൻവിലാപം നൃത്തമാക്കി

വൻ പ്രമോദമണിയിച്ചു നീ

 

പരിശോധന നേരിടുമ്പോൾ

പരിതാപമങ്ങേറിടുമ്പോൾ

പാവനൻ നിൻ പാതയിൽതന്നെ

പോകുവാൻ കൃപയേകണമേ

 

മനുജാതിയിലാശ്രയിച്ചാൽ

അനുവേലം നിരാശയല്ലോ

മനുവേലാ നിൻ പദതാരിണ

മാനനീയമനുദിനവും